ചൂർണിക്കര വ്യാജ രേഖ കേസ്; അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചു

Last Updated:

ചൂര്‍ണ്ണിക്കരയില്‍ നടന്ന കൊടുംതട്ടിപ്പ് ചില റവന്യു വകുപ്പ് ഉദ്യോഗ്‌സഥരുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്

കൊച്ചി: ആലുവ ചൂര്‍ണിക്കരയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ ചമച്ച് നിലം നികത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ലാൻഡ് റവന്യു ഓഫീസിലെ അരുൺകുമാർ ഇടനിലക്കാരൻ അബു എന്നിവരായിരുന്നു അറസ്റ്റിലായത്.
ഉത്തരവില്‍ റവന്യൂ കമ്മീഷണറുടെ സീല്‍ പതിച്ചത് ഓഫീസിലെ ജീവനക്കാരനായ അരുണ്‍കുമാറാണെന്നും റവന്യു ഭാഷയില്‍ ഉത്തരവുകള്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുള്ള ആളാണ് അറസ്റ്റിലായ അബുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൂര്‍ണ്ണിക്കരയില്‍ നടന്ന കൊടുംതട്ടിപ്പ് ചില റവന്യു വകുപ്പ് ഉദ്യോഗ്‌സഥരുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. റവന്യു വകുപ്പിലെ ജീവനക്കാരന്‍ തന്നെയായ അരുണ്‍ കുമാറിന് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
advertisement
ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസിലാണ് നിലം നികത്തുന്നതിന് അനുമതി തേടി കേസിലെ ഇടനിലക്കാരനായ അബു അപേക്ഷ സമര്‍പ്പിച്ചത്. ചട്ടപ്രകാരം അനുമതി ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റുമായി ബന്ധപ്പെട്ടു. അരുണ്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.
റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുള്ള അബു തിരുവനന്തപുരത്തെ ഒരു ഡിടിപി സെന്ററില്‍ ഇരുന്നു വ്യാജ അനുമതി പത്രം തയ്യാറാക്കി. ഈ രേഖ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫീസില്‍ കൊണ്ടുപോയി സീല്‍ പതിച്ചത് അരുണ്‍കുമാറാണ്. ഇതിന് പ്രതിഫലമായി 30,000 രൂപയാണ് അബു അരുണ്‍കുമാറിന് നല്‍കിയത്.
advertisement
കേസുമായി ബന്ധപ്പെട്ട് അബുവിനേയും അരുണ്‍കുമാറിനേയും ഒന്നിച്ചും പ്രത്യേകമായും പോലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടുപേര്‍ക്കും പത്താംക്ലാസ് മാത്രമാണ് യോഗ്യത. പിതാവിന്റെ മരണശേഷമാണ് അരുണ്‍കുമാറിന് റവന്യൂ വകുപ്പില്‍ ജോലി ലഭിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ചൂർണിക്കര വ്യാജ രേഖ കേസ്; അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചു
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement