advertisement

കൃത്രിമക്കാല്‍ ലഭിച്ചപ്പോൾ ആഹ്ളാദം കൊണ്ട് നൃത്തം ചെയ്യുന്ന അഫ്ഗാൻ ബാലനെ ഓർക്കുന്നുണ്ടോ? അവന്റെ ജീവിതം നിങ്ങൾക്ക് പ്രചോദനമാകും

Last Updated:

. എട്ട് മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നും സയ്യിദിന് കാൽ നഷ്ടമായത്. സായുധ സേനയും താലിബാനികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുഴി ബോംബ് പൊട്ടി സയ്യിദിനും സഹോദരിക്കും പരുക്കേറ്റു.

ദിവസങ്ങൾക്കു മുമ്പാണ് കൃത്രിമക്കാൽ ലഭിച്ചതിന്റെ ആഹ്ളാദത്തിൽ മതിമറന്ന് നൃത്തം ചെയ്യുന്ന അഫ്ഗാനിസ്ഥാൻ ബാലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കൃത്രിമക്കാൽ ലഭിച്ചതോടെ നടക്കാനും നൃത്തം ചെയ്യാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആ ബാലൻ നൃത്തം ചെയ്തത്. നിരവധിപേർ വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ സന്തോഷം കാണുന്നവരുടെ മുഖത്ത് ചിരി പടർത്തുന്നുണ്ടെങ്കിലും ഹൃദയത്തിൽ ഒരു വേദന അവശേഷിപ്പിക്കുന്നുണ്ട്.
സയ്യിദ് റഹ്മാന്‍ എന്നാണ് ആ കുഞ്ഞിന്റെ പേര്. അവന്റെ ജീവിതം നമ്മളിൽ പലർക്കും പ്രചോദനമാകും. നാഷണൽ പബ്ലിക് റേഡിയോ നടത്തിയ അഭിമുഖത്തിൽ സയ്യിന്റെ അമ്മ അവനെ കുറിച്ച് പറയുകയുണ്ടായി. എട്ട് മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നും സയ്യിദിന് കാൽ നഷ്ടമായത്. സായുധ സേനയും താലിബാനികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുഴി ബോംബ് പൊട്ടി സയ്യിദിനും സഹോദരിക്കും പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സയ്യിദിന്റെ വലതുകാൽ മുറിച്ചു മാറ്റുകയായിരുന്നു.
advertisement
പത്ത് മാസം പൂർത്തിയായതു മുതൽ കാബൂളിലെ ഓർത്തോ പീഡിയാട്രിക് സെന്ററിൽ ചികിത്സയിലാണ്. ജീവിതത്തിലുടനീളം കുഞ്ഞിന് കൃത്രിമ കാലിനെ ആശ്രയിക്കേണ്ടി വരും. വളരുന്നതിനനുസരിച്ച് കൃത്രിമകാൽ മാറ്റിക്കൊണ്ടേയിരിക്കണം- അമ്മ പറഞ്ഞു. ഇതുവരെയുള്ള കൃത്രിമക്കാലിലെ ജീവിതം അതിനോട് സമരസപ്പെടാൻ അവനെ സഹായിച്ചുവെന്നും അമ്മ പറയുന്നു.
ഓരോ വർഷവും 500ൽ അധികം ആളുകൾക്ക് സയ്യിദിനെപ്പോലെ കൃത്രിമക്കാൽ മാറ്റി വെയ്ക്കേണ്ടതായി വരുന്നുണ്ടെന്ന് യുഎൻ അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ വ്യക്തമാക്കുന്നു. ഇതിൽ 30പേരെങ്കിലും കുട്ടികളായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
കൃത്രിമക്കാല്‍ ലഭിച്ചപ്പോൾ ആഹ്ളാദം കൊണ്ട് നൃത്തം ചെയ്യുന്ന അഫ്ഗാൻ ബാലനെ ഓർക്കുന്നുണ്ടോ? അവന്റെ ജീവിതം നിങ്ങൾക്ക് പ്രചോദനമാകും
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement