തലസ്ഥാനത്തെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ പൂട്ടാൻ പൊലീസിന്റെ ഓപ്പറേഷൻ ബോൾ‌ട്ട്

സൗത്ത് സോണ്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പൊലീസ് കമ്മീഷണറാണ് പദ്ധതി ആവിഷ്‌കരിച്ചത്

news18
Updated: March 15, 2019, 3:52 PM IST
തലസ്ഥാനത്തെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ പൂട്ടാൻ പൊലീസിന്റെ ഓപ്പറേഷൻ ബോൾ‌ട്ട്
എഡിജിപി മനോജ് എബ്രഹാം
 • News18
 • Last Updated: March 15, 2019, 3:52 PM IST
 • Share this:
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗുണ്ടാ- മയക്ക് മരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. ഗുണ്ടാ മാഫിയയുടേയും മയക്ക് മരുന്ന് മാഫിയയുടേയും സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സൗത്ത് സോണ്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗുരുദ്ദിന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്.

ഈ പദ്ധതി പ്രകാരം നഗരത്തിലെ മുഴുവന്‍ സാമൂഹ്യ വിരുദ്ധരേയും ഇല്ലായ്മ ചെയ്ത് നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലെ ആദ്യ പരിഗണന. അതിനായി നഗരത്തില്‍ കൂടുതല്‍ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനം നടത്തി വരുന്ന 210 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി നഗരത്തില്‍ പരിശോധന നടത്തുകയും കൂടുതല്‍ പ്രശ്‌നക്കാരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടിയും സ്വീകരിക്കും. കൂടാതെ ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനും സിറ്റി പൊലീസ് തീരുമാനിച്ചു.

 • സ്ഥിരം കുറ്റവാളികളുടെ പഴയ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും

 • സ്ഥിരം പ്രശ്‌ന ബാധിത പ്രദേശങ്ങളിലും ചേരിപ്രദേശങ്ങളിലും പൊലീസ് നിരിക്ഷണം കര്‍ശനമാക്കും

 • പൊലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കും

 • ഓപ്പറേഷന്‍ ബോൾട്ടിന്റെ ഭാഗമായി ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് ഡ്രഗ്‌സ് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും

 • അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയേയും പ്രത്യേകം നിരീക്ഷിക്കും

 • ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന ഡ്രഗ്‌സ് കേസുകളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും

 • നിലവില്‍ സിറ്റിയിൽ 150 ഓളം ഡ്രഗ്‌സ് വില്‍പ്പനക്കാര്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന

 • ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പ്രത്യേക സംഘം

 • ആവശ്യമങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ വെക്കും

 • നഗരത്തില്‍ മയക്ക് മരുന്ന്- കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ (സിറ്റിസണ്‍ പൊലീസ് വിജില്‍) സിപി വിജില്‍ എന്ന എമര്‍ജന്‍സി നമ്പരായ 9497975000 വഴിപൊതുജനങ്ങള്‍ക്കും അറിയിക്കാം

First published: March 15, 2019, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading