വിവാദ പ്രസംഗം: ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസില്‍ പരാതി

പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് ആരോപിച്ച് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലാണ് പരാതി

News18 Malayalam | news18-malayalam
Updated: February 8, 2020, 5:55 PM IST
വിവാദ പ്രസംഗം: ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസില്‍ പരാതി
News18
  • Share this:
കല്‍പ്പറ്റ : ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് ആരോപിച്ച് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

വിവാദ പ്രസംഗത്തില്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ കണ്ണൂര്‍ പൊലീസിനും നേരത്തെ പരാതി ലഭിച്ചിരുന്നു. ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീംകളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ്  പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്ര വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

Also Read '2 സ്മാരകങ്ങൾക്ക് നീക്കിവച്ച 10 കോടി 250 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള പണമാണ്'; വീട് വച്ചു നൽകുന്ന ജിജോ അച്ചൻ
First published: February 8, 2020, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading