കോഴിക്കോട്ടെ പൊലീസുകാരും കുടുംബവും തിരക്കിലാണ്; വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് നിർമാണം
- Published by:Naseeba TC
- news18-malayalam
Last Updated:
തുണികൊണ്ടുള്ള, കഴുകി സൂക്ഷിക്കാന്‍ കഴിയുന്ന മാസ്‌ക്കുകളാണ് നിര്‍മ്മിക്കുന്നത്.
കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന് മാസ്‌ക്കുകള്‍ തേടി ഇനി അലയേണ്ടതില്ല. കോഴിക്കോട്ടെ പൊലീസ് സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക്കുകളുടെ പണിപ്പുരയിലാണ്. ആദ്യഘട്ടത്തില്‍ പൊലീസുകാര്‍ക്കും പിന്നീട് മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്കും വിതരണം ചെയ്യാനാണ് തീരുമാനം.
തുണികൊണ്ടുള്ള, കഴുകി സൂക്ഷിക്കാന്‍ കഴിയുന്ന മാസ്‌ക്കുകളാണ് നിര്‍മ്മിക്കുന്നത്. ജില്ലയിലെ പൊലീസ് സംഘടനകളും സിറ്റി പൊലീസ് കണ്‍സ്യുമര്‍ സ്‌റ്റോറുമാണ് മാസ്‌ക്ക് നിര്‍മ്മാണത്തിന്റെ പണിപ്പുരയില്‍.
BEST PERFORMING STORIES:ഇന്ത്യയിൽ 147 പേർക്ക് കോവിഡ്; ബംഗളൂരുവിലും നോയിഡയിലും കൂടുതൽ കേസുകൾ [NEWS] 'അമ്പമ്പോ ഇത്രയും അഴുക്കോ'; കറൻസി കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം; ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ് [NEWS]പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്കു താൽകാലിക വിലക്ക് [NEWS]
ആദ്യഘട്ടം 2500 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് പൊലീസുകാര്‍ക്ക് വിതരണം. രണ്ടാംഘട്ടത്തില്‍ നിര്‍മ്മാണചെലവ് മാത്രം ഈടാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് പൊലീസുകാരുടെ തീരുമാനം.
advertisement
എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള എ ആര്‍ ക്യാമ്പില്‍ തുന്നല്‍പ്പണി അറിയുന്ന പൊലീസുകാരും അവരുടെ കുടുംബവുമാണ് മാസ്‌ക്ക് നിര്‍മ്മാണം ആരംഭിച്ചത്. പൊലീസുകാരുടെ അടുത്ത ലക്ഷ്യമാകട്ടെ സാനറ്റൈസര്‍ തയ്യാറാക്കലും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും മാസ്ക് നിർമ്മാണ സംഘത്തിനുണ്ട്.
Location :
First Published :
March 18, 2020 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോഴിക്കോട്ടെ പൊലീസുകാരും കുടുംബവും തിരക്കിലാണ്; വൈറസിനെ പ്രതിരോധിക്കാൻ മാസ്ക് നിർമാണം


