കോഴിക്കോട് കണ്ണപ്പൻകുണ്ട് സിപിഎം - കോൺഗ്രസ് സംഘർഷം; പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം

Last Updated:

പ്രതികളെ പിടികൂടാത്തതിൽ ഇരു പാർട്ടിക്കാരും അമർഷത്തിലാണ്. പ്രശ്നം ഒത്തുതീർക്കാൻ മുൻനിര നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

കോഴിക്കോട്: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് വനിതാ ഗ്രാമപ്പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തംഗം ബീന തങ്കച്ചൻ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കണ്ണപ്പൻകുണ്ട് പുലിക്കുന്നേൽ അമൽ മൈക്കിൾ, ജോർജ്, വിനു, ജെയ്‌സൺ, ഷിജു ഐസക് എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമൽ മൈക്കിളിനെ(26) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഘർഷമുണ്ടായത്. ഗ്രാമപ്പഞ്ചായത്തംഗം ബീനയ്ക്കൊപ്പം എത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കാർ ചപ്പാത്ത് എന്ന സ്ഥലത്തുവെച്ച് കടത്തിവിടാതിരുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനൊടുവിൽ സി.പി.എം.പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.
advertisement
advertisement
[NEWS]
അതേസമയം, കാവുങ്ങുംപാടിയിലെ പൊതുജലാശയത്തിൽ വാഹനം കഴുകുന്നത് തടഞ്ഞതിനെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ മൈലെള്ളാംപാറ ബ്രാഞ്ച് അംഗം എഴുകണ്ടത്തിൽ ജയന്റെ വീടുകയറി ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചു.
മർദനമേറ്റ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രി വളപ്പിലിട്ടും സി.പി.എം. പ്രവർത്തകർ മർദിച്ചതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. രണ്ടു സംഭവങ്ങളിലായി സി.പി.എമ്മുകാർക്കെതിരേ കോൺഗ്രസ് പ്രവർത്തകർ താമരശ്ശേരി പൊലീസിൽ പരാതിനൽകി.
സി.പി.എം. പ്രവർത്തകൻ ജയൻ, ഭാര്യ ഷീബ, അമ്മ ശാന്ത, ജയന്റെ സഹോദരൻ രാജഗോപാലൻ, ഭാര്യ ബീന, സി.പി.എം. പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം സി.കെ. മുഹമ്മദാലി, കെ.പി. സലിം, ലാലു കാഞ്ഞിരവയൽ എന്നിവരെ മർദിച്ചെന്ന് കാണിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ സി.പി.എമ്മും പൊലീസിൽ പരാതിനൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാത്തതിൽ ഇരു പാർട്ടിക്കാരും അമർഷത്തിലാണ്. പ്രശ്നം ഒത്തുതീർക്കാൻ മുൻനിര നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോഴിക്കോട് കണ്ണപ്പൻകുണ്ട് സിപിഎം - കോൺഗ്രസ് സംഘർഷം; പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement