തിരുവനന്തപുരം: കരിമഠം കോളനിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിന്‍കീഴ് സ്വദേശിയായ ബിജുവാണ് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.
രണ്ടു ദിവസം ഒരു മുമ്പ് അടിപിടി കേസുമായി ബന്ധപ്പെട്ട് ബിജുവിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറായ ബിജുവിന്‍റെ ലൈസന്‍സ് പിടിച്ചു വയ്ക്കുകയും പിന്നീട് ഇത് റദ്ദാക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്റ്റേഷനില്‍നിന്നും മടങ്ങിയെത്തിയ ബിജു ഭാര്യയോടോ മകളോടോ സംസാരിച്ചിരുന്നില്. കടുത്ത മനോ വിഷമിത്താലിയിരുന്നു അച്ഛനെന്ന് മകൾ നീതു പറഞ്ഞു.
ബിജുവിനന്റെ മകളുടെ വിവാഹം നിശ്ചയം അടുത്തിടെയായിരുന്നു. ലൈസൻസ് റദ്ദാക്കിയതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യയെ തുടർന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് സംഘത്തിന് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.