ഡ്രൈവിംഗ് സ്കൂളുകൾ എന്ന് തുറക്കും? സ്കൂൾ നടത്തിപ്പുകാർക്കിത് ദുരിതകാലം

'ലോക്ക് ഡൗൺ കാരണം മൂന്ന് മാസമായി കട്ടപ്പുറത്താണ് വാഹനങ്ങൾ. പല വാഹനങ്ങളും തുരുമ്പെടുത്തു തുടങ്ങി'

News18 Malayalam | news18-malayalam
Updated: June 13, 2020, 8:02 PM IST
ഡ്രൈവിംഗ് സ്കൂളുകൾ എന്ന് തുറക്കും? സ്കൂൾ നടത്തിപ്പുകാർക്കിത് ദുരിതകാലം
driving school protest
  • Share this:
കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരുടെ പട്ടിണി സമരം. ചാത്തമംഗലത്ത് ഡ്രൈവിംഗ് പരീക്ഷ നടക്കാറുള്ള മൈതാനത്തായിരുന്നു ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരുടെ സമരം.

ഡ്രൈവിംഗ് പരിശീലിപ്പിക്കുന്ന വാഹനങ്ങളുമായാണ് ഉടമകളും തൊഴിലാളികളും എത്തിയത്. മൈതാനത്ത് കഞ്ഞി വച്ചാണ് പ്രതിഷേധം. ലോക്ക് ഡൗൺ കാരണം മൂന്ന് മാസമായി കട്ടപ്പുറത്താണ് വാഹനങ്ങൾ. പല വാഹനങ്ങളും തുരുമ്പെടുത്തു തുടങ്ങിയതായി ഉടമകളുടെ സംഘടന പ്രതിനിധിയായ നിഷാബ് മുല്ലോളി പറഞ്ഞു.

മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്. നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 17 ന് സംസ്ഥാനത്തെ മുഴുവൻ കളക്ടേറേറ്ററുകൾക്ക് മുമ്പിൽ സമരം നടത്താനാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനയുടെ തീരുമാനം.
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
സംസ്ഥാനത്ത് 5000ഓളം ഡ്രൈവിംഗ് സ്കുളുകളുണ്ട്. പതിനായിരത്തിലധികം ആളുകൾ പ്രതിസന്ധിയിലാണ്. ലോക്ക് ഡൗൺ മാനദണ്ഡഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം ഡ്രൈവിംഗ് സ്കൂൾ മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന്  സംഘടന ആവശ്യപ്പെട്ടു.
First published: June 13, 2020, 7:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading