ആനയെ കാറിടിച്ചു; പ്രാണവേദനയോടെ ആനയിരുന്നു കാർ തകർന്നു
Last Updated:
ഇടിയുടെ ആഘാതത്തിൽ ആന കാറിനു മുകളിലിരുന്ന് കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു.
ചെങ്ങന്നൂർ: മദ്യലഹരിയിലായിരുന്നയാൾ ഓടിച്ച കാർ പിന്നിൽ നിന്നു വന്നിടിച്ച് ആനയ്ക്കും പാപ്പാനും പരുക്ക്. പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്ക്കാട് ഇലഞ്ഞിമേൽ മംഗലത്തേതിൽ ഗോപിനാഥൻ നായർക്കുമാണ്പരുക്കേറ്റത്. തിരുവൻവണ്ടൂർ ഗജമേളയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ആന കാറിനു മുകളിലിരുന്ന് കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. തിങ്കളാഴ്ച രാത്രി പുലിയൂർ വടക്കേമുക്കിന് സമീപംവെച്ചാണ് അപകടമുണ്ടായത്. ആനയുടെ പിൻകാലുകളിൽ ഇടിച്ചശേഷം കാർ പാപ്പാനെ ഇടിക്കുകയായിരുന്നു.
എലിഫന്റ് സ്ക്വാഡിലെ ഡോ. ഉണ്ണികൃഷ്ണൻ ആനയെ പരിശോധിച്ചു. പാപ്പാൻ ഗോപിനാഥൻ നായരെ തട്ടാരത്തമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. കാറോടിച്ചിരുന്ന കൊല്ലക്കടവ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Location :
First Published :
May 21, 2019 8:19 PM IST


