പെട്രോൾ പമ്പിന്‍റെ മേൽക്കൂരയിൽ തലയിടിച്ച് ആനയ്ക്ക് പരുക്ക്

Last Updated:

പെട്രോൾ പമ്പിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ ആനയുടെ മസ്തിഷ്കം ഇടിച്ചപ്പോൾ നാട്ടുകാർ ബഹളമുണ്ടാക്കിയാണ് ഡ്രൈവറെ അറിയിച്ചത്

കൊച്ചി: തൃപ്പൂണിത്തുറയിൽ പെട്രോൾ പമ്പിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ തല ഇടിച്ച് ആനക്ക് പരുക്ക്. തൃശ്ശിവപേരൂർ കർണൻ എന്ന ആനക്കാണ് പരിക്കേറ്റത്. മരട് തുരുത്തി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ ആനയുടെ മസ്തിഷ്കം ഇടിച്ചപ്പോൾ നാട്ടുകാർ ബഹളമുണ്ടാക്കിയാണ് ഡ്രൈവറെ അറിയിച്ചത്. ആനയെ കയറ്റിയ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് നാളെയും കനത്ത ചൂട് അനുഭവപ്പെടും; ആറു ജില്ലകളിൽ താപനില ഉയരും
ഞായറാഴ്ച രാവിലെ പത്തരയോടെ സംഭവമുണ്ടായത്. കോൺക്രീറ്റ് മേൽക്കൂരയിൽ തട്ടി ആനയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. അനയെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ചു മതിയായ ചികിത്സ നൽകിയിട്ടുണ്ട്. അതേസമയം സംഭവമുണ്ടായി ഉച്ചവരെയും ഡോക്ടർമാർ വരാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പെട്രോൾ പമ്പിന്‍റെ മേൽക്കൂരയിൽ തലയിടിച്ച് ആനയ്ക്ക് പരുക്ക്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement