ജനവാസ കേന്ദ്രത്തിൽ കുടുങ്ങി മോഴയാന; വനംവകുപ്പ് സംഘം പരിശോധന നടത്തുന്നു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ജനവാസ മേഖലയിൽ നിന്നും ആനയെ വിരട്ടി ഓടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആന പോകാൻ കഴിയാതെ നിൽക്കുകയാണ്.
സൈലന്റ് വാലി ബഫർ സോണിനോട് ചേർന്ന് കരുവാരകുണ്ട് കൽകുണ്ട് മേഖലയിൽ കാട്ടാനയെ അവശ നിലയിൽ കണ്ടെത്തി. മോഴയാന ആണ് കാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ജനവാസ മേഖലക്ക് സമീപം കുടുങ്ങി കിടക്കുന്നത്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒയും മെഡിക്കൽ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനക്ക് പുറമേക്ക് പരിക്കുകൾ ഒന്നും ഇല്ലെങ്കിലും അസുഖം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
TRENDING:Covid 19| സംസ്ഥാനത്ത് ഒരു മരണം കൂടി: മരിച്ചത് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശിനി [NEWS] HC on Online Class| ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്വകാര്യ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ വിലക്ക് [NEWS]Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന് കുഞ്ഞുങ്ങൾ
advertisement
[NEWS]
ജനവാസ മേഖലയിൽ നിന്നും ആനയെ വിരട്ടി ഓടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആന പോകാൻ കഴിയാതെ നിൽക്കുകയാണ്. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ട്. മെഡിക്കൽ സംഘം ആനയെ പരിശോധിച്ച് തുടർ നടപടികൾ എടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Location :
First Published :
June 04, 2020 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജനവാസ കേന്ദ്രത്തിൽ കുടുങ്ങി മോഴയാന; വനംവകുപ്പ് സംഘം പരിശോധന നടത്തുന്നു