HC on Online Class| ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്വകാര്യ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതു കാരണം വിദ്യാർഥിനി ആത്മത്യ ചെയ്ത സംഭവം ഹൃദയഭേദകം- ഹൈക്കോടതി
കൊച്ചി: ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്വകാര്യ സ്കൂളിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രീബുദ്ധ സെൻട്രൽ സ്കൂളാണ് വിദ്യാർഥികളിൽ നിന്നും വാർഷിക ഫീസിനൊപ്പം ഓൺലൈൻ ക്ലാസിന് കൂടി ഫീസ് നൽകണമെന്നാവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്ത് മൂന്നാം ക്ലാസ് വിദ്യാർഥികളായ എസ്. ശ്രീലക്ഷ്മിയും ധന്വിൻ പിള്ളയും സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടിയെടുത്തത്.
അതേസമയം, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതു കാരണം വിദ്യാർഥിനി ആത്മത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ പരാമർശം. ഹർജി ഡിവിഷൻ ബഞ്ചിന് വിട്ടു.
വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള രാജ്യത്ത് വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണെന്നും കോവിഡ് കാലത്തു രാജ്യത്തെ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടിവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിലെ പൊതുതാൽപര്യം മുൻനിർത്തി ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഹർജിക്കാരിൽ നിന്നും ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് സ്റ്റേ ചെയ്തു.
advertisement
TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസ് പോലും നടത്താതെ ട്യൂഷൻ ഫീസ് ആവശ്യപ്പെട്ട സ്വകാര്യ സ്കൂളുകളുടെ നടപടി തടഞ്ഞ് മെയ് 12ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2020 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
HC on Online Class| ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്വകാര്യ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്