എന്തൊരു കാലം! കൂടുതൽ ശർക്കര വാങ്ങിയാൽ എക്‌സൈസ് വീട്ടിലെത്തും

കൂടിയ അളവിൽ ശർക്കര വാങ്ങുന്നതടക്കമുള്ള വിവരങ്ങൾ വച്ചാണ് പരിശോധന

News18 Malayalam
Updated: March 28, 2020, 8:49 PM IST
എന്തൊരു കാലം! കൂടുതൽ ശർക്കര വാങ്ങിയാൽ എക്‌സൈസ് വീട്ടിലെത്തും
ശർക്കര
  • Share this:
കോഴിക്കോട് : ലോക്ക്ഡൗൺ കാലത്ത് ഗ്രാമങ്ങളിൽ വ്യാജ വാറ്റ് മാഫിയ തലപൊക്കിയതോടെ എക്സൈസ് പരിശോധന സജീവമാക്കി.  ബിവറേജ് ഔട്ട്ലറ്റുകളും ബാറുകളും കള്ളു ഷാപ്പുകളും ഉൾപ്പെടയുള്ള  മദ്യ ശാലകൾ പൂട്ടിയതോടെ മദ്യം കിട്ടാതായി. ഇതോടെ പല ഗ്രാമങ്ങളിലും മദ്യം വാറ്റി തുടങ്ങി.

പിടി വീഴാതിരിക്കാൻ വീടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.  പഴയ വാറ്റു കേന്ദ്രങ്ങളിൽ എക്സെസും പോലീസും നിരീക്ഷണം ശക്തമാക്കിയതോടെയാണ് വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് തുടങ്ങിയത്. പുത്തൻ ഉപകരണങ്ങളൊക്കെയാണ് ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നത്. വടകര ആയഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ചുള്ള വാറ്റിനിടെ ഒരാൾ പിടിയിലായി. തറോപൊയിൽ സ്വദേശി രഗീഷാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 250 ലിറ്റർ വാഷ് പിടികൂടി.

ആയഞ്ചേരിയിലെ മറ്റൊരു വീട്ടുപറമ്പിൽ നിന്ന് 200 ലിറ്റർ വാഷും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണിയൂർ കരുവഞ്ചേരിയിൽ നിന്ന് 650ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. വിജനമായ സ്ഥലങ്ങൾ വിട്ട് കള്ളവാറ്റുകാർ വീടുകളിൽ വാറ്റ് തുടങ്ങുന്നത് എക്‌സൈസ് വകുപ്പിന് തലവേദനയാണ്. കൂടിയ അളവിൽ ശർക്കര വാങ്ങുന്നതടക്കമുള്ള വിവരങ്ങൾ വച്ചാണ് പരിശോധന നടത്തുന്നത്.

ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
First published: March 28, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading