അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
Last Updated:
പാലക്കാട്: വീട്ടിലെ മോട്ടോർ നേരയാക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടിൽ മോഹനൻ (55), മകൻ ശ്രേയസ് (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. വീട്ടിലെ കംപ്രസ്സർ മോട്ടോറിൽ നിന്നാണ് ഷോക്കറ്റത്. മോഹനന് ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിനും പരിക്കേറ്റത്. വീട്ടിൽ നിന്നും കറണ്ടെടുത്ത് മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.
എറണാകുളത്ത് ഹോട്ടലിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മോഹനൻ ശനിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അടുത്ത മാസം നടക്കാൻ പോകുന്ന മൂത്ത മകളുടെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു. ഷോക്കേറ്റ് കിടന്ന രണ്ട് പേരെയും നാട്ടുകാർ കണ്ടതിനെ തുടർന്ന് വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തലാംപാടം മേരി മാതാ സ്കൂളിലെ എട്ടാം ക്ലാസ്വിദ്യാർത്ഥിയാണ് ശ്രേയസ്സ്. മോഹനന്റെ ഭാര്യ ഗിരിജ, മകൾ: വിനിത.
Location :
First Published :
Jul 14, 2018 8:26 PM IST







