ബീവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു; 'ജവാനെ' രക്ഷിക്കാന്‍ ഓടിയെത്തിയത് നൂറു കണക്കിന് ആളുകള്‍

Last Updated:

ജവാന്‍ മദ്യം സൂക്ഷിച്ചിരുന്ന മുറിയ്ക്ക് സമീപത്തായിരുന്നു തീപിടുത്തം

കോട്ടയം: കറുകച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍ 'ജവാന്‍' മദ്യം സൂക്ഷിച്ചിരുന്ന മുറിക്ക് സമീപം തിപിടിത്തമുണ്ടായപ്പോള്‍ 'രക്ഷാപ്രര്‍ത്തനത്തിനെത്തിയത്' നൂറു കണക്കിനാളുകള്‍. ഇന്നലെ വൈകീട്ട് ആറു മണിയ്ക്കായിരുന്നു കറുകച്ചാല്‍ ഔട്ട്‌ലെറ്റില്‍ തീപിടിത്തമുണ്ടായത്. ബീവറേജസിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
ജവാന്‍ മദ്യം സൂക്ഷിച്ചിരുന്ന മുറിയ്ക്ക് സമീപത്തായിരുന്നു തീപിടുത്തം. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെല്ലാം 'ജവാന്റെ' കാര്യത്തിലെ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. സമീപത്തെ കിണറില്‍ നിന്നും വെള്ളം കോരിയെടുത്താണ് ആളുകള്‍ ബീവറേജസിലേക്കെത്തിയത്.
Also Read: സഹപ്രവർത്തകയോട് ലൈംഗിക ജീവിതത്തെപ്പറ്റി ചോദിച്ചു: എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതി
തീ അണഞ്ഞതോടെ ജീവനക്കാരും ക്യൂവില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് ജനറേറ്റര്‍ പുറത്തേക്ക് എത്തിച്ചു. ചൂടേറ്റു പഴുത്ത ജനറേറ്റര്‍ പുറത്തിറക്കുന്നതിനിടയില്‍ സെയില്‍സ്മാന്‍ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന്റെ കാലില്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
advertisement
വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് അരമണിക്കൂറിലധിക നേരം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായിരുന്നു അപകടത്തിന് കാരണം. ഉഗ്ര സ്‌ഫോടനത്തോടെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതോടെ തീ പടരുകയായിരുന്നു. പഴയ ബില്‍ ബുക്കുളും രജിസ്ട്രറുകളും തീ പിടിത്തത്തില്‍ നശിക്കുകയും ചെയ്തു. വില്‍പ്പനങ്ങള്‍ക്കുള്ള മദ്യങ്ങള്‍ രണ്ടുമുറിയുടെ അപ്പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബീവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു; 'ജവാനെ' രക്ഷിക്കാന്‍ ഓടിയെത്തിയത് നൂറു കണക്കിന് ആളുകള്‍
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement