കോഴിക്കോട് കീഴ്പയൂർ വെസ്റ്റ് എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ; 20 കുട്ടികൾ ആശുപത്രിയിൽ
Last Updated:
ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.
കോഴിക്കോട് : കോഴിക്കോട് കീഴ്പ്പയൂർ വെസ്റ്റ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ ഉച്ചക്കു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റ തെന്നാണ് സംശയം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.
ആദ്യം മേപ്പയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടികളെ പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനിലയിൽ പേടിക്കാനില്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അതേ സമയം ഉച്ചഭക്ഷണത്തിനായുള്ള ഭക്ഷ്യവസ്തുകൾ അതാതു ദിവസം വാങ്ങുന്നതാണെന്നും പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാറില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
advertisement
Location :
First Published :
June 21, 2019 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോഴിക്കോട് കീഴ്പയൂർ വെസ്റ്റ് എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ; 20 കുട്ടികൾ ആശുപത്രിയിൽ


