കോന്നി ആനക്കൂട്ടിലെ ഏറ്റവും പ്രായമേറിയ മണി ആന ചെരിഞ്ഞു
കോന്നി ആനക്കൂട്ടിലെ ഏറ്റവും പ്രായമേറിയ മണി ആന ചെരിഞ്ഞു
1964ൽ റാന്നി വനമേഖലയിൽ നിന്നുമാണ് മണി ആനയെ വനം വകുപ്പ് ആനകൂട്ടിലെത്തിച്ചത്. പിന്നീട് കാട്ടാനകളെ പിടികൂടാനുള്ള പരിശീലനം നൽകി താപ്പാനയാക്കി മാറ്റുകയായിരുന്നു.
പത്തനംതിട്ട: കോന്നി ആനക്കൂടിലെ ഏറ്റവും പ്രായമേറിയ ആന ചെരിഞ്ഞു. മണി എന്ന ആനയാണ് ചെരിഞ്ഞത്. 75 വയസായിരുന്നു പ്രായം. ആനക്കൂട്ടിലെ താപ്പാനയായിരുന്നു. ഏറെക്കാലമായി പ്രായാധിക്യത്തിൻ്റെ അവശതയിലായിരുന്നു മണി ആന. ഇതിനിടെ എരണ്ടക്കെട്ട് രോഗവും ബാധിച്ചു.
ദിവസങ്ങളായി ആന കാര്യമായ തീറ്റയും എടുത്തിരുന്നില്ല. വനം വകുപ്പിൻ്റെ കീഴിലുള്ള തടി ഡിപ്പോയിലെ ജോലികൾക്കാണ് ആനയെ നേരത്തെ ഉപയോഗിച്ചിരുന്നത്. 65 വയസ് പിന്നിട്ടപ്പോൾ പെൻഷൻ നൽകി കോന്നി ആനക്കൂട്ടിൽ സംരക്ഷിച്ചുവരികയായിരുന്നു.
1964ൽ റാന്നി വനമേഖലയിൽ നിന്നുമാണ് മണി ആനയെവനം വകുപ്പ് ആനകൂട്ടിലെത്തിച്ചത്. പിന്നീട് കാട്ടാനകളെ പിടികൂടാനുള്ള പരിശീലനം നൽകി താപ്പാനയാക്കി മാറ്റുകയായിരുന്നു. വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം കല്ലേലി വനത്തിൽ ആനയുടെ ജഡം സംസ്ക്കരിച്ചു. കോന്നി ആനക്കൂട്ടിൽ മാത്രം ഇതുവരെ അഞ്ച് ആനകളാണ് ചരിഞ്ഞത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.