ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ രണ്ടാം ദിവസവും സ്വർണം പിടിച്ചെടുത്തു
- Published by:Naseeba TC
- news18-malayalam
Last Updated:
മുപ്പത് ലക്ഷത്തോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്
മലപ്പുറം: തുടർച്ചയായ രണ്ടാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ് സ്പെഷ്യൽ ചാർട്ടർ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനേയാണ് കസ്റ്റംസ് പിടികൂടിയത്.
736 ഗ്രാം സ്വർണ്ണം ആണ് മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്. സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിലാണ് ജിതിൻ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 30 ലക്ഷം രൂപയോളം വില വരും.
TRENDING:തലച്ചോറിന് പരിക്കേറ്റ് സംസാരശേഷി നഷ്ടമായി; രണ്ട് മാസത്തിന് ശേഷം യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ [NEWS]അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ [NEWS]കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് [NEWS]
ഇന്നലെ കോവിഡ് സ്പെഷ്യൽ ചാർട്ടർ വിമാനങ്ങളിൽ കടത്തി കൊണ്ട് വന്ന 2.21 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നും വന്ന 4 യാത്രക്കാരിൽ നിന്ന് ആണ് മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത്.
Location :
First Published :
June 23, 2020 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ രണ്ടാം ദിവസവും സ്വർണം പിടിച്ചെടുത്തു