ശ്രീലങ്കൻ വംശജർക്ക് കുളത്തൂപ്പുഴയിൽ വീടൊരുക്കി സർക്കാർ

കുളത്തൂപ്പുഴയിൽ ആദ്യഘട്ടത്തിൽ നിർമിക്കുന്നത് 40 വീടുകൾ.

News18 Malayalam | news18-malayalam
Updated: February 20, 2020, 1:33 PM IST
ശ്രീലങ്കൻ വംശജർക്ക് കുളത്തൂപ്പുഴയിൽ വീടൊരുക്കി സർക്കാർ
News18
  • Share this:
കൊല്ലം: കുളത്തൂപ്പുഴയിൽ പുനഃധിവസിപ്പിക്കപ്പെട്ട ശ്രീലങ്കൻ തമിഴ് വംശജർക്ക് സ്ഥിരം വീടൊരുക്കി സംസ്ഥാന സർക്കാർ. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഭവന പദ്ധതിക്ക് ശിലയിട്ടു.

കുളത്തുപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ നിന്നും വിരമിച്ച ഭൂരഹിത, ഭവനരഹിത ശ്രീലങ്കന്‍ റിപ്രാട്രിയേറ്റ് തൊഴിലാളികള്‍ക്കാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 40 വീടുകളാണ്  നിര്‍മിക്കുന്നത്.

തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍, അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെയാണ് വീട് നർമ്മിക്കുന്നത്.

തോട്ടം മേഖലയുടെ അഭിവൃദ്ധിക്കും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുന്നതിന് സമഗ്രമായ പ്ലാന്റേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം മേഖലയുടെ പുരോഗതിയ്ക്കായി തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ് രൂപീകരിക്കും.തോട്ടങ്ങളിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പ്രതിദിന വേതനത്തില്‍ 52 രൂപ വര്‍ധനവ് ലഭിക്കും. 2019 ജനുവരി മുതല്‍ പ്രാബല്യത്തോടെയാണ് വര്‍ധനവെന്നും മന്ത്രി പറഞ്ഞു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധനസഹായം പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. ചടങ്ങില്‍ വനം വകുപ്പ് മന്ത്രി  കെ രാജു അധ്യക്ഷനായിരുന്നു.

 
First published: February 20, 2020, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading