സർക്കസിലെ പൊക്കം കുറഞ്ഞ കലാകാരന്മാർക്ക് ആദരമൊരുക്കി ഗ്രേറ്റ് ബോംബെ സർക്കസ്

പൊക്കം കുറഞ്ഞ മൂന്നു സർക്കസ് കലാകാരന്മാരെ കണ്ണൂരിലുള്ള തമ്പിൽ അടുത്ത ദിവസം ആദരിക്കും.

News18 Malayalam | news18-malayalam
Updated: November 5, 2019, 11:30 PM IST
സർക്കസിലെ പൊക്കം കുറഞ്ഞ കലാകാരന്മാർക്ക് ആദരമൊരുക്കി ഗ്രേറ്റ് ബോംബെ സർക്കസ്
clown
  • Share this:
കണ്ണൂർ: പൊക്കം കുറഞ്ഞ മനുഷ്യരുടെ വലിപ്പം സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗ്രേറ്റ് ബോംബെ സർക്കസ് . ഇതിന്റെ ഭാഗമായി പൊക്കം കുറഞ്ഞ മൂന്നു സർക്കസ് കലാകാരന്മാരെ കണ്ണൂരിലുള്ള തമ്പിൽ അടുത്ത ദിവസം ആദരിക്കും.

ഗ്രേറ്റ് ബോംബെ സർക്കസിന് ജനമനസ്സുകളിൽ സ്ഥാനം നേടി കൊടുക്കുന്നതിന് വലിയ പങ്കു വഹിച്ചവരാണ് കോമാളികളായ ഹരി കുബേരയും തുളസിദാസ് ചൗധരിയും പപ്പു താക്കൂറും. ഇവർക്കാണ് തമ്പിൽ ആദരമൊരുക്കുന്നത്.

also read:അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെൻകുമാർ; വിമർശനവുമായി സോഷ്യൽ മീഡിയ


 

തുളസീദാസിനൊപ്പം ഹരിയും പപ്പുവും റിങ്ങിൽ എത്തിയാൽ പിന്നെ പ്രകടനം തകൃതിയിലാക്കും. ഹരി മഹാരാഷ്ട്ര സ്വദേശിയാണ് മറ്റ് രണ്ടു പേരും ബീഹാർ സ്വദേശികളാണ്. പല നാടുകൾ ചുറ്റി കറങ്ങി കണ്ടും. കേരളം രാജ്യത്തിന്റെ പൂന്തോട്ടമെന്ന് പറയുന്നു ഈ കലാകാരൻമാർ .

തമ്പാണ് മൂന്ന് പേരുടെ ജീവിതത്തിൽ എല്ലാമെല്ലാം . പക്ഷെ സർക്കസിന് ഇന്ന് പഴയ പ്രൗഡിയില്ല. കൂടാരത്തിലെ ഒഴിഞ്ഞ കസേരകൾ കലാകാരൻമാർക്ക് മുന്നിൽ ചോദ്യചിഹ്നമാകുന്നു. അതിന്റെ എണ്ണം കൂടുന്നു എന്ന വ്യാകുലതയുമുണ്ട്.
ദുഃഖത്തിലും ചിരിക്കേണ്ടവരാണ് കോമാളികൾ : അങ്ങനെ ശീലിച്ചതു കൊണ്ട് ജീവിതം ഇവർക്ക് ഒരു മുഴുനീള സർക്കസ് പ്രദർശനം മാത്രം. മുന്നിലെ ഒഴിഞ്ഞ കസേരകൾ നിറയുന്ന ഒരു നാൾ വരുമെന്ന് ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

First published: November 5, 2019, 11:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading