ടിപ്പർ ലോറിക്കു മേൽ പാറ അടർന്നു വീണ് ഡ്രൈവർ മരിച്ചു; അപകടം പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിയിൽ

Last Updated:

ക്വാറിയിലെ പാറക്കൂട്ടങ്ങൾക്കു മുകളിലെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ കൂറ്റൻപാറ സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറിയുടെ മുകളിലേക്കു അടർന്നു വീഴുകയായിരുന്നു.

മേപ്പാടി (വയനാട്):∙ റിപ്പൺ കടച്ചിക്കുന്നിൽ ക്വാറിയിലെ മണ്ണ് നീക്കുന്നതിനിടെ ടിപ്പർ ലോറിക്കു മുകളിലേക്ക് പാറ അടർന്നു വീണു ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സിൽവസ്റ്റർ (56) ആണ് മരിച്ചത്.
ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നോടെയായിരുന്നു അപകടം. ക്വാറിയിലെ പാറക്കൂട്ടങ്ങൾക്കു മുകളിലെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ കൂറ്റൻപാറ സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറിയുടെ മുകളിലേക്കു അടർന്നു വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് നാട്ടുകാരുടെയും മേപ്പാടി പൊലീസിന്റെയും സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ച് മൃതദേഹം പുറത്തെടുത്തു. കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന സിൽവസ്റ്റർ വിരമിച്ച ശേഷം 4 മാസം മുൻപാണു ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലിക്കെത്തിയത്. ഭാര്യ: ജോളി. മക്കൾ: രചന, റെൽജിൻ.
advertisement
അതേസമയം മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിയിലാണ് അപകടമുണ്ടായത്.  കടച്ചിക്കുന്നിലേക്കുള്ള നീരുറവ തടസ്സപ്പെടുമെന്ന കാരണത്താലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഇതിനെതിരേ ക്വാറി ഉടമകൾ കോടതി ഉത്തരവുനേടി ആറുമാസം മുമ്പ് പ്രവർത്തനം തുടങ്ങുകയായിരുന്നു. മണ്ണും പാറയും ഇടകലർന്നഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ടിപ്പർ ലോറിക്കു മേൽ പാറ അടർന്നു വീണ് ഡ്രൈവർ മരിച്ചു; അപകടം പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിയിൽ
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement