ഭാര്യയുടെ തടി കുറയ്ക്കാനുള്ള ചികിത്സ ഫലിച്ചില്ല; ഡോക്ടറെ ആക്രമിച്ച് യുവതിയുടെ ഭർത്താവ്

Last Updated:

ഡോക്ടറെ ആക്രമിച്ചതിന് ശേഷം സ്ഥലം വിട്ട അധ്യാപകനായുള്ള തിരച്ചിലിലാണ് പൊലീസ്

സൂറത്ത്: ഭാര്യയുടെ തടി കുറയ്ക്കാൻ നടത്തിയ ചികിത്സ ഫലം കാണാത്തതിനെ തുടർന്ന് ഡോക്ടറെ ആക്രമിച്ച് ഭർത്താവ്. മനോജ് ദുദഗാര എന്ന സ്കൂൾ അധ്യാപകനാണ് മുപ്പത്തിരണ്ടുകാരനായ ഡോക്ടർ അജയ് മൊറാദിയയെ ആക്രമിച്ചത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോക്ടർ അജയുടെ തടി കുറയ്ക്കാനുള്ള ചികിത്സയിലായിരുന്നു മനോജിന്റെ ഭാര്യ. എന്നാൽ പറഞ്ഞ കാലയളവ് കഴിഞ്ഞിട്ടും ഭാര്യയുടെ തടി കുറഞ്ഞില്ല. ഇതേതുടർന്ന് അസ്വസ്ഥനായ മനോജ് ഡോക്ടർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.
You may also like:കർഷക സമരത്തിന് പിന്തുണ; ബെൻസ് ഒഴിവാക്കി വരൻ വിവാഹവേദിയിലെത്തിയത് ട്രാക്ടറിൽ
പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് എത്തിയ ഡോക്ടറുമായി മനോജ് വഴക്കായി. വഴക്കിനൊടുവിൽ ഇരുമ്പ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ കഴുത്തിലാണ് മുറിവേറ്റത്. ഇതിന് ശേഷം ഡോക്ടറുടെ പഴ്സിൽ നിന്നും 1500 രൂപ തട്ടിയെടുത്ത് മനോജ് കടന്നു കളഞ്ഞു.
advertisement
You may also like:രണ്ടാനമ്മയോട് പ്രണയം: തടസമൊഴിവാക്കാൻ 13 കാരി അച്ഛനെ കൊന്നു
പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് ഗുരുതരമായ പരിക്കേറ്റ ഡോക്ടർ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് മനോജിനെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ തടി കുറയ്ക്കാനുള്ള ചികിത്സ ഫലിച്ചില്ല; ഡോക്ടറെ ആക്രമിച്ച് യുവതിയുടെ ഭർത്താവ്
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement