കാഞ്ഞിരപ്പള്ളിയുടെ ഷുക്കൂർ സാർ അന്തരിച്ചു

Last Updated:
കാഞ്ഞിരപ്പള്ളി: സൗമന്യം ജനകീയനും നൂറുകണക്കിന് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനും സി.പി.എം നേതാവുമായ പുതുപ്പറമ്പിൽ പി.എം ഷുക്കൂര്‍ (ഷുക്കൂർ സാർ) അന്തരിച്ചു. സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗവും പാറത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു.
ശനിയാഴ്ച രാത്രി 11ഓടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 58 കാരനായ ഷുക്കൂർ കർഷക സംഘം ജില്ലാ കമ്മിറ്റി അംഗവും ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയാ സെക്രട്ടറിയംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. മേഖലയിലെ ജനകീയനായ നേതാവും നൂറുകണക്കിന് ശിഷ്യസമ്പത്തുള്ള അധ്യാപകനുമായിരുന്നു.
കാഞ്ഞിരപ്പള്ളി അഞ്ജലി കോളജിലെ അധ്യാപകൻ, സി.പി.എം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി, പാറത്തോട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡ‍ന്റ് എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ ജാസ്മിൻ ( ഓവർസിയർ, ജലസേചന വകുപ്പ്) മക്കൾ: സാജിദ് പി.ഷുക്കൂർ, സുഹൈൽ പി.ഷുക്കൂർ .കബറടക്കം ഞായർ ഉച്ചക്ക് ഒന്നിന് പാറത്തോട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
advertisement
ഷുക്കൂറിന്റെ പിതാവ് പി.എം ഇസ്മായിൽ ആഗസ്റ്റ് 28നാണ് അന്തരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കാഞ്ഞിരപ്പള്ളിയുടെ ഷുക്കൂർ സാർ അന്തരിച്ചു
Next Article
advertisement
'മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
'മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
  • മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുൻ ഭർത്താവ് ഓൻലർ ആരോപിച്ചു.

  • 2017 മുതൽ മേരി കോം ബോക്സിംഗ് അക്കാദമിയിലെ ഒരാളുമായി ബന്ധത്തിലാണെന്നും വാട്സാപ്പ് തെളിവുണ്ടെന്നും പറഞ്ഞു.

  • മേരി കോം സാമ്പത്തിക തട്ടിപ്പ് നിഷേധിച്ചു; മുൻ ഭർത്താവ് വിവാഹേതര ബന്ധം ആരോപിച്ചു.

View All
advertisement