COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും: കണ്ണൂരിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Last Updated:

അയ്യൻകുന്ന് പഞ്ചായത്തിലെ 24കാരിയുടെയും ധർമ്മടത്തെ 62കാരിയുടെയും രോഗബാധയുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.

കണ്ണൂർ: ജില്ലയിൽ ഇനിയും രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കഴിഞ്ഞദിവസം രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 16 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.
കണ്ണൂർ ജില്ലയിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ 12 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 9 വയസ്സുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. രണ്ടുപേരും മുംബൈയിൽ നിന്ന് വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം സ്വീകരിച്ച നാലുപേരിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ്.
You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]
ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 പിടിപെടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ കർശനമാക്കാൻ നിർദ്ദേശമുണ്ട്. കണ്ണൂർ ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍ പഞ്ചായത്തുകൾ എന്നിവയാണ് പുതിയതായി ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
advertisement
അയ്യൻകുന്ന് പഞ്ചായത്തിലെ 24കാരിയുടെയും ധർമ്മടത്തെ 62കാരിയുടെയും രോഗബാധയുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പരിശോധനകൾ തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവ് മുൻകൂട്ടി കാണുന്ന ആരോഗ്യവകുപ്പ് കണ്ണൂരിൽ കനത്ത ജാഗ്രത വേണം എന്നാണ് നിഷ്കർഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും: കണ്ണൂരിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement