Shocking| ചത്ത നായയെ തിന്ന് വിശപ്പടക്കി; ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച

Last Updated:

മെയ്18നാണ് വീഡിയോ അപ് ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുകയാണ്. ലോക്ക്ഡൗണിനിടെയുണ്ടായ നിരവധി കരളുരുകും കാഴ്ചകളും ഇതിനോടകം കണ്ടു. രാജ്യം ഇതിനോടകം കണ്ടതിൽ വെച്ച് ഏറ്റവും ഞെട്ടലുണ്ടാക്കുന്നതും ഹൃദയഭേദകവുമായ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വിശപ്പ് സഹിക്കാനാകാതെ റോഡരികിൽ ചത്തു കിടക്കുന്ന നായയെ തിന്നുന്നയാളുടെ ദൃശ്യങ്ങളാണത്. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. ഡൽഹി- ജയ്പ്പൂർ ദേശീയ പാതയില്‍ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
കഴിക്കാൻ ഭക്ഷണമില്ലാതെ വിശപ്പ് സഹിക്കാൻ വയ്യാതെ ഒരാൾ ചത്ത നായയുടെ മാംസം കഴിക്കുന്നതാണ് ദൃശ്യങ്ങൾ. ആരുടെയും മനസാക്ഷിയെ ഉലയ്ക്കുന്നതാണ് ഈ കാഴ്ച. ഇന്ത്യയിലെ ദേശീയപാതകളിലെ നിരാശാജനകമായ സാഹചര്യങ്ങളും ഈ വീഡിയോയിലൂടെ വ്യക്തമാകും.
ജയ്പൂർ സ്വദേശിയായ പ്രധുമന്‍ സിംഗ് നരൂക ആണ് ഈ ഹൃദയ ഭേദകമായ കാഴ്ച പകർത്തി യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ജയ്പൂരിലെ ഷാപുരയിൽ വെച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്ന് നരൂക വീഡിയോയിൽ വ്യക്തമാക്കുന്നു.
advertisement
advertisement
[NEWS]
മെയ്18നാണ് വീഡിയോ അപ് ചെയ്തിരിക്കുന്നത്. എന്താണ് കഴിക്കുന്നതെന്ന് നരൂക അയാളോട് വീഡിയോയിൽ ചോദിക്കുന്നുണ്ട്. കഴിക്കരുതെന്നും നിങ്ങൾ മരിച്ച് പോകുമെന്നും നരൂക പറയുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന ഒരു സ്ഥലത്തെപ്പറ്റിയും നരൂക അയാളോട് പറയുന്നുണ്ട്. ഒടുവിൽ അയാൾക്ക് ഭക്ഷണവും വെള്ളവും നരൂക നൽകുന്നുണ്ട്.
വിശപ്പ് സഹിക്കാനാകാതെ തൊഴിലാളിക്ക് ചത്തനായയെ തിന്നേണ്ടി വന്നതിലൂടെ മനുഷ്യത്വം തന്നെ ലജ്ജിച്ചു പോയിരിക്കുന്നുവെന്നും ഈ കാഴ്ച കണ്ടിട്ട് വാഹനം നിർത്തി ഒരാളുപോലും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകാത്തത് വളര മോശമാണെന്നും നരൂക ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. സഹായം ആവശ്യമുള്ളവരെ സഹായിക്കാനും നരൂക ആവശ്യപ്പെടുന്നു.
advertisement
advertisement
ലോക്ക്ഡൗണിനെ തുടർന്ന് വിവിധ ഇടങ്ങളിൽകുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങൾ നേരത്തെ കണ്ടിരുന്നു. കൂടാതെ സ്വന്തം നാടുകളിലേക്കുള്ള മടക്കയാത്രക്കിയെ വിവിധ അപകടങ്ങളിൽ നൂറോളം കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Shocking| ചത്ത നായയെ തിന്ന് വിശപ്പടക്കി; ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement