കാസർഗോഡ് കനത്ത മഴയിൽ ഒരു മരണം; മധൂരിൽ 7 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
വെള്ളരിക്കുണ്ട് താലൂക്കിലെ ബളാലിൽ നിന്ന് 12 കുടുംബങ്ങളെയും കള്ളാറിൽ മൂന്ന് കുടുംബങ്ങളെയും മാലോത്തുനിന്ന് ഒരു കുടുംബത്തെയുമാണ് മാറ്റിപ്പാർപ്പിച്ചത്.
കാസർഗോഡ്: കനത്ത മഴയിൽ ജില്ലയിൽ നാശനഷ്ടം തുടരുന്നു. മഴയെ തുടർന്ന് വയലിലുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മധുർ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരൻ (30) ആണ് മരിച്ചത്.
ഹൊസ്ദുർഗ്ഗ താലൂക്കിലെ കോട്ടിക്കുളത്ത് ഒരു വീട് പൂർണമായും തകർന്നു. ജില്ലയിൽ 4 വീടുകൾ ഭാഗികമായും തകർന്നു. .മലയോരമേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെങ്കിലും മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
വെള്ളരിക്കുണ്ട് താലൂക്കിലെ ബളാലിൽ നിന്ന് 12 കുടുംബങ്ങളെയും കള്ളാറിൽ മൂന്ന് കുടുംബങ്ങളെയും മാലോത്തുനിന്ന് ഒരു കുടുംബത്തെയുമാണ് മാറ്റിപ്പാർപ്പിച്ചത്.You may also like:മുംബൈയിൽ കെട്ടിടം തകർന്നുവീണ് എട്ടുമരണം; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
മധുവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. അപകട മേഖലയിൽ ഉള്ളവർ ബന്ധുവീടുകളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്
advertisement
കനത്ത മഴയിൽ ജില്ലയിൽ കനത്ത നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം,തിരുവനന്തപുരം ജില്ലകളിൽ കാലവര്‍ഷം അവസാനിക്കും മുന്‍പ് തന്നെ കൂടുതല്‍ കൂടുതൽ മഴ ലഭിച്ചിരുന്നു.സെപ്റ്റംബർ 20 മുതൽ മൺസൂൺ വീണ്ടും ശക്തമാകുമെന്ന് നേരത്തേ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.
Location :
First Published :
September 21, 2020 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കാസർഗോഡ് കനത്ത മഴയിൽ ഒരു മരണം; മധൂരിൽ 7 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു


