മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും; വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
സെപ്റ്റംബർ 20 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടും. ഇതുമൂലം സംസ്ഥാനത്ത് വീണ്ടും മൺസൂൺ ശക്തമാകാൻ ഇടയുണ്ട്.
തിരുവനന്തപുരം: മണ്‍സൂണ്‍ കാലം അവസാനിക്കാന്‍ ഇനി 15 ദിവസം മാത്രം. സംസ്ഥാനത്ത് ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 3 ശതമാനം അധിക മഴ ലഭിച്ചു. ഇത്തവണ മണ്‍സൂണ്‍ പിന്‍വാങ്ങൽ വൈകിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 20 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടും. ഇതുമൂലം സംസ്ഥാനത്ത് വീണ്ടും മൺസൂൺ ശക്തമാകാൻ ഇടയുണ്ട്.
സാധാരണഗതിയില്‍ ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം നീണ്ടു നില്‍ക്കുന്നത്. ഇന്നലെ വരെ സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ 1915 മില്ലീമീറ്ററാണ്. ലഭിച്ചത് 1976 മില്ലീമീറ്റര്‍ മഴ. സെപ്തംബര്‍ 30 വരെ ലഭിക്കേണ്ട ശരാശരി മഴ അഞ്ച് ജില്ലകളില്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
You may also like:കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യയടക്കം മൂന്ന് പേരെ ആൾകൂട്ടം മർദ്ദിച്ചുകൊന്നു
കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് കാലവര്‍ഷം അവസാനിക്കും മുന്‍പ് തന്നെ കൂടുതല്‍ മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 34% അധിക മഴയാണ് പെയ്തത്.
advertisement
വയനാട്, തൃശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രവചനത്തെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. വയനാട് ജില്ലയില്‍ ശരാശരിയെക്കാള്‍ 24 ശതമാനവും ഇടുക്കിയില്‍ 13 ശതമാനവും കുറവ് മഴയാണ് ലഭിച്ചത്. ഇത്തവണ ജൂണ്‍ 1 ന് തന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും പിന്‍വാങ്ങല്‍ വൈകിയേക്കും. വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2020 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും; വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്