പള്ളിയ്ക്കു നേരെ ആക്രമണം; ബൈബിളും ബാന്റ് സെറ്റും കത്തിച്ചു
Last Updated:
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തിലെ പന്നിയോട് മുള്ളംകുഴിയിലെ പള്ളിക്കു നേരെ ആക്രമണം. ചര്‍ച്ച് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് പള്ളിയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ആക്രമണം നടന്നത്.
ഞായറാഴ്ച രാവിലെ പാസ്റ്റര്‍ ജ്ഞാനദാസ് ആരാധനക്കായിഎത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വാതില്‍ ചവിട്ടി തുറന്ന് ആരാധനാലയത്തിനുള്ളില്‍ കടന്ന അക്രമികള്‍ നാല് ബൈബിളുകളും ആരാധനക്ക് ഉപയോഗിക്കുന്ന പായകളും അഗ്‌നിയ്ക്കിരയാക്കി.
പള്ളിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബാന്റുകല്‍, ഒരു സൈഡ് ഡ്രം, മേശക്കുള്ളില്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ എന്നിവയും നശിപ്പിച്ചു. പാസ്റ്റര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
First Published :
July 22, 2018 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പള്ളിയ്ക്കു നേരെ ആക്രമണം; ബൈബിളും ബാന്റ് സെറ്റും കത്തിച്ചു


