വീട്ടുകാരന്റെ പൊങ്ങച്ചം വിരുന്നുകാരന്റെ ജീവനെടുത്തു 

Last Updated:

ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്

തൃശൂർ: ഗൃഹപ്രവേശനത്തിന് മോടികൂട്ടാൻ എത്തിച്ച ആന ഇ‍ടഞ്ഞോടിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുവായൂർ കോട്ടപ്പടിയിലാണ് സംഭവം. കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഗംഗാധരന്‍ (60) എന്നിവരാണ്   തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്.
അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ഒരു കണ്ണിന് മാത്രം കാഴ്ച്ചയുള്ള ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.  ഓടുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന ബാബുവിന് ചവിട്ടേറ്റു. കുടുംബസുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു ബാബു. സംഭവത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്.
advertisement
തൃശൂരിലെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുണ്ട് ആനയ്ക്ക്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീട്ടുകാരന്റെ പൊങ്ങച്ചം വിരുന്നുകാരന്റെ ജീവനെടുത്തു 
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement