മിന്നൽ വേഗത്തിൽ കുട്ടിയെ രക്ഷിച്ച തുഴച്ചിൽക്കാരൻ താരമായി
Last Updated:
കോട്ടയം: കുമരകം മുത്തേരിമടയിൽ വെള്ളത്തിൽ വീണ കുട്ടിയെ അദ്‌ഭുതകരമായി രക്ഷപെടുത്തിയ തുഴച്ചിൽക്കാരൻ താരമായി. നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി പരിശീലനം നടത്തുകയായിരുന്ന ചുണ്ടൻവള്ളത്തിന്റെ ഓളത്തിൽ മുങ്ങിയ വള്ളത്തിൽ നിന്നും വീണ ആറുവയസുകാരനെയാണ് വേമ്പനാട് ബോട്ട് ക്ലബിന്റെ തുഴച്ചിൽക്കാരൻ പുന്നമട സ്വദേശി പ്രവീൺകുമാർ (കൊച്ചുമോൻ) രക്ഷിച്ചത്.

ചെറുവള്ളത്തിൽ നിന്നും വീണ കുട്ടി വെള്ളത്തിൽ മുങ്ങുന്നതു കണ്ട പ്രവീൺ കുമാർ മിന്നൽ വേഗത്തിൽ വെള്ളത്തിൽ ചാടി രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എട്ടോളം കളിവള്ളങ്ങൾ പരിശീലനം നടത്തുന്ന മുത്തേരിമടയിൽ നൂറു കണക്കിനാളുകൾ കാണികളായി എത്താറുണ്ട്.
ഫോട്ടോ- ഷിക്കു ജെ, കിഷോർ അനസ്യൂയൻ
കടപ്പാട്- GROUP NTBR
Location :
First Published :
August 06, 2018 4:28 PM IST


