advertisement

കുറിഞ്ഞിയെ സംരക്ഷിക്കാൻ 'കുറിഞ്ഞി വാക്കത്തോൺ'

Last Updated:
മൂന്നാർ: കുറിഞ്ഞിസംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഈ മാസം 13ന് മുന്നാറിൽ കുറിഞ്ഞി വാക്കത്തോൺ സംഘടിപ്പിക്കും. കുറിഞ്ഞിയെ സംരക്ഷിക്കുക - മൂന്നാറിനെയും എന്ന സന്ദേശം നൽകിയാണ് വാക്കത്തോൺ നടത്തുന്നത്.
മൂന്നാർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിക്കുന്ന വാക്കത്തോൺ ടൗൺ ചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിക്കും. 1989 മുതൽ കുറിഞ്ഞി കാമ്പയിൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കുറിഞ്ഞി സംരക്ഷണയാത്ര നടത്തി വരുന്നുണ്ട്. കുറിഞ്ഞി പൂക്കുന്ന വേളകളിൽ കൊടൈക്കനാലിൽ നിന്നും മൂന്നാറിലേക്കാണ് യാത്ര നടത്തിയിരുന്നത്.
വനത്തിലുടെയുള്ള യാത്രക്ക് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം വന്നതിനെ തുടന്നാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം കൊടൈക്കനാലിലും വാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 13ന് രാവിലെ 11ന് മുമ്പായി മൂന്നാർ കെ എസ് ആർ ടി സി പരിസരത്ത് എത്തണമെന്ന് കൺവീനർ ജി രാജ് കുമാർ അറിയിച്ചു. വിവരങ്ങൾക്ക് 94464 37993, 94474 65029, 94472 66632.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുറിഞ്ഞിയെ സംരക്ഷിക്കാൻ 'കുറിഞ്ഞി വാക്കത്തോൺ'
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement