മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
Last Updated:
മലപ്പുറം: ചോക്കാട് 40 സെന്റ് ഗിരിജൻ കോളനിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. ജാർഗണ്ഡ് സ്വദേശി മഹേഷ് ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാലിനാണ് സംഭവം. പട്ടി കുരക്കുന്നത് കേട്ട് പുറത്തേക്കിറങ്ങിയ മഹേഷിനെ ആന ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുള്ള തൊഴിലാളികൾ പറയുന്നു. മൂന്നു വർഷം മുൻപണ് ഇയാൾ തോട്ടത്തിൽ ജോലിക്കെത്തിയത്.
Location :
First Published :
Aug 26, 2018 11:01 AM IST







