മാതൃകയായി ഒരു വിവാഹം; മകന്റെ വിവാഹവേദിയിൽ 15 യുവതികൾക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി പിതാവ്

Last Updated:
മലപ്പുറം: മകന്റെ വിവാഹ വേദിയില്‍ 15 യുവതികള്‍ക്കുകൂടി മംഗല്യഭാഗ്യമൊരുക്കി പിതാവ്. മലപ്പുറം മാണൂരിലാണ് ഏവര്‍ക്കും മാതൃകയായി സമൂഹവിവാഹം നടന്നത്. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സി.പി അലിബാവ ഹാജിയുടെ മകന്‍ തുഫൈലിന്റെ വിവാഹ വേദിയിലാണ് 15 നിര്‍ധനയുവതികള്‍ക്ക് മാംഗല്യമൊരുങ്ങിയത്.
പത്ത് പവന്‍ സ്വർണാഭരണവും 25,000 രൂപയും നവവധുക്കള്‍ക്ക് സമ്മാനമായി നല്‍കി. മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസകളര്‍പ്പിക്കാനെത്തിയിരുന്നു. രണ്ട് ജാര്‍ഖണ്ഡ് യുവതികളുടേതുള്‍പ്പെടെയുള്ള വിവാഹ ചടങ്ങുകള്‍ മതസൗഹാര്‍ദ്ദത്തിന്റെയും വേദിയായി.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ടി.കെ കൃഷ്ണന്‍ നമ്പൂതിരിപ്പാടും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കോഴിക്കോട് സ്വദേശിയായ വ്യവസായി ഇക്ബാലിന്റെ മകള്‍ ഫാത്തിമയെയാണ് തുഫൈല്‍ ജീവിതപങ്കാളിയാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മാതൃകയായി ഒരു വിവാഹം; മകന്റെ വിവാഹവേദിയിൽ 15 യുവതികൾക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി പിതാവ്
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement