വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; സംഘത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും
- Published by:Naseeba TC
- news18-malayalam
Last Updated:
കൈയിലുള്ള മൊബൈൽ ഫോണും മറ്റും ചാർജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ചു.
മാനന്തവാടി: വയനാട് പേര്യയയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയിൽ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്.
കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈൽ ഫോണും മറ്റും ചാർജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ചു.
You may also like:പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും [NEWS]2021വരെ മെസി ബാഴ്സലോണയിൽ തുടർന്നേക്കുമെന്ന് അച്ഛൻ ജോർജി മെസി [PHOTO] റിയ ചക്രബർത്തിയുടെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ് [PHOTO]
രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തിലുണ്ടായിരുന്നതെന്ന് കോളനിവാസികൾ പറഞ്ഞു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിൽ കഴിഞ്ഞ മാസം രാത്രി ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.
advertisement
കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിലാണ് രാത്രിയോടെ എത്തിയ സംഘത്തിൽ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണുണ്ടായിരുന്നത്. ഇവർ വീടുകളിൽ നിന്നും ചായ വാങ്ങി കുടിച്ച ശേഷം അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു.
Location :
First Published :
September 04, 2020 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; സംഘത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും