വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന മായാവി അരുണും കൂട്ടാളിയും പിടിയില്‍
Last Updated:
കല്യാണ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാള്‍
തിരുവനന്തപുരം: പകല്‍ സമയത്ത് കറങ്ങി നടന്ന് വീടുകള്‍ കത്തിപ്പൊളിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും സിറ്റി ഷാഡോ പൊലീസിന്റ സഹായത്തോടെ മണ്ണന്തല പൊലീസ് പിടികൂടി. മണികണ്‌ഠേശ്വരം പന്നികുഴിക്കര വേറ്റിക്കൊണം ബീനാ ഭവനില്‍ മായാവി അരുണ്‍ എന്നും വെറ്റിക്കോണം അരുണ്‍ എന്നും വിളിക്കുന്ന അരുണ്‍ (31), കടകംപള്ളി വില്ലേജില്‍ ചാക്ക ഐ ടി ഐ യ്ക്ക് സമീപം മൈത്രി നഗറില്‍ സുധീര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നിർദേശ പ്രകാരം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
തിരുവന്തപുരം നഗരത്തില്‍ നടന്ന പത്തോളം മോഷണങ്ങളാണ് ഇതോടെ തെളിഞ്ഞത്. കുടപ്പനക്കുന്ന് പാതിരപ്പള്ളി പുലിപ്ര ശിവമംഗലം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതുല്‍ മോഹനന്റെ വീടിന്റെ മുന്‍വശം വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ക്യാഷും കവര്‍ന്ന കേസ്, ശ്രീകാര്യം ചെല്ലമംഗലം വാര്‍ഡില്‍ വെഞ്ചാവോട് ശ്രീനഗര്‍ അജിത്ത് ലൈനില്‍ ഐശ്വര്യയില്‍ ശ്രീധരന്‍പിള്ള മകന്‍ വിനുരാജിന്റെ വീട് തേങ്ങാ പൊതിയ്ക്കുന്ന പാര ഉപയോഗിച്ച് മുന്‍വശം വാതില്‍ പൊളിച്ച് 18 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍, വാച്ച്, ക്യാഷ് തുടങ്ങിയവ കവര്‍ന്ന കേസ്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളജിന് സമീപം പുളിയ്ക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള രെു വീട് മുന്‍വശം വാതില്‍ പകല്‍ സമയം കുത്തിപ്പൊളിച്ച് ക്യാഷ് കവര്‍ന്ന കേസ്, ശ്രീകാര്യം പാങ്ങപ്പാറ പുളിക്കല്‍ ക്ഷേത്രത്തിന് സമീപം ഒരു ഇരുനില വീടിന്റെ മുന്‍വശം വാതില്‍ കുത്തിപ്പൊളിച്ച് പണം കവര്‍ന്ന കേസും ഉള്‍പ്പെടെ ഈ അടുത്ത കാലത്തുണ്ടായ നിരവധി പകല്‍ മോഷണങ്ങള്‍ ഇവരുടെ അറസ്റ്റോടെ തെളിഞ്ഞു.
advertisement
2017ല്‍ പത്തോളം മോഷണം നടത്തിയതിന് ഷാഡോ പൊലീസ് പിടികൂടി എട്ട് മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് ഇയാള്‍ വീണ്ടും മോഷണം നടത്തിയത്. മുന്‍പ് കല്യാണ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാള്‍. കല്യാണം നടക്കുന്ന വീടുകള്‍ കണ്ടെത്തി സഹായിക്കാനെന്ന വ്യാജേന ഇയാളും സംഘവും കടന്നു കൂടും. പലരും വന്നു പോകുന്നതിനാല്‍ ഇവരെ വീട്ടിലെ ആള്‍ക്കാര്‍ ശ്രദ്ധിക്കാത്തത് മറയാക്കി വീട്ടിലെ പണവും വിലപിടിപ്പുള്ള സാധനങ്ങളും എവിടെയാണെന്ന് മനസ്സിലാക്കിയ ശേഷം വീട്ടുകാര്‍ കല്യാണ മണ്ഡപത്തില്‍ പോകുന്ന തക്കം നോക്കി വീടുകളില്‍ മോഷണം നടത്തും. ഇത്തരത്തില്‍ ഇയാള്‍ക്ക് പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പൂജപ്പുര എന്നീ സ്റ്റേറ്റഷനുകളിലായി മുപ്പതൊളം കേസ്സുകളാണുള്ളത്. ഈ രീതിയിലുള്ള തുടരെ മോഷണം പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പകല്‍ കറങ്ങി നടന്നുള്ള മോഷണം ആരംഭിച്ചത്.
advertisement
പകല്‍ സമയത്ത് കറങ്ങി നടക്കുന്ന ഇയാള്‍ ആളില്ലാത്ത വീടുകള്‍ കണ്ടാല്‍ മതില്‍ ചാടിക്കടന്ന് അകത്ത് കയറി വീട്ടില്‍ തന്നെയുള്ള പിക്കാസ്, മണ്‍വെട്ടി, പാര എന്നിവ ഏതെങ്കിലും ഉപയോഗിച്ച് മുന്‍ഭാഗത്തെ കതക് തകര്‍ത്ത് അകത്ത് കയറി സ്വര്‍ണ്ണവും പണവും മറ്റു വില പിടിപ്പുള്ള ചെറിയ സാധനങ്ങളും എടുത്ത ശേഷം കടന്നു കളയും. മോഷണം നടത്തി കിട്ടുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ചാക്ക ജംഗ്ഷനു സമീപം പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ പണ ഇടപാട് സ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് കൂട്ട് പ്രതിയായ സുധീറാണ്. മോഷണ മുതലുകളിലെ സ്വര്‍ണ്ണം വിറ്റ് കിട്ടുന്ന പണം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങി നടക്കാനും വില കൂടിയ മദ്യം വാങ്ങി ഉപയോഗിക്കുന്നതിനുമാണ് ഇരുവരും ചെലവഴിച്ചിരുന്നത്. ഇത്തവണയും മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച് ഇരുവരും ബാംഗ്ലൂരില്‍ വിനോദയാത്ര പോയിരുന്നു.
advertisement
സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ സി ശിവസുതന്‍ പിള്ള, മണ്ണന്തല എസ് ഐ രാകേഷ്, ശ്രീകാര്യം എസ് ഐ സനോജ്, ഷാഡോ എസ് ഐ സുനില്‍ ലാല്‍, ഷാഡോ എ എസ് ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍ ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
Location :
First Published :
February 25, 2019 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന മായാവി അരുണും കൂട്ടാളിയും പിടിയില്‍


