മലപ്പുറം: നിലമ്പൂരിൽ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയിൽകണ്ടെത്തി. ഇവരെ വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ (12) അനന്തു (11) അർജുൻ( 8) എന്നിവരാണ് മരിച്ചത് . ഇവരെ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണമടഞ്ഞു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളിൽ തൂങ്ങിയത്. കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് ഇവർ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . വീടിന്റെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നാണ് പൊലീസ് ഉള്ളിൽ കടന്നത്.
മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ആണ്. രഹ്നയുടെ ഭർത്താവ് വിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്. തുടിമുട്ടി സ്വദേശികൾ ആയ ഇവർ ഇവർ ഇപ്പോൾ താമസിക്കുന്നത് ഞെട്ടികുളത്തെ വാടക വീട്ടിലാണ്. ആറുമാസം മുമ്പാണ് ഇവർ ഇവിടേക്ക് താമസം മാറിയത്. പോത്തുകല്ല് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിലായിരിക്കും നടക്കുക..
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.