News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 7, 2020, 3:57 PM IST
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ആളെ നാട്ടുകാർ രക്ഷിക്കുന്നു
കണ്ണൂർ: മദ്യാസക്തിക്ക് ചികിത്സയിലായിരുന്ന ആൾ ആശുപത്രി കെട്ടിടത്തിൽ നിന്ന് എടുത്തു ചാടി. മട്ടന്നൂർ കോളാരി സ്വദേശി സുരേഷ് ബാബുവാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് എടുത്തു ചാടിയത്.
വീഴ്ചയിൽ പരിക്കേറ്റ ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് മദ്യം കിട്ടാത്ത മൂലമുള്ള ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പ്രവേശിപ്പിച്ചിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. വീഴ്ച്ചയിൽ തലയ്ക്കും കൈകാലുകൾക്കും നിസ്സാര പരിക്കേറ്റു. നാട്ടുകാരാണ് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
First published:
April 7, 2020, 3:57 PM IST