പണമെടുക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല; എടിഎം തല്ലിത്തകർത്ത് ദേഷ്യം തീർത്ത യുവാവ് പിടിയിൽ
Last Updated:
കല്ലുകൊണ്ടിടിച്ചാണ് എടിഎം തല്ലിത്തകർത്തത്. കൗണ്ടറിന്റെ ഗ്ലാസ് സ്ക്രീനടക്കം തകർന്നിട്ടുണ്ട്
തൃശൂർ: പണമെടുക്കാൻ നോക്കിയപ്പോൾ എടിഎമ്മിൽ നിന്ന് പണം വരാത്തതിനെ തുടർന്ന് യുവാവ് എടിഎം തല്ലിത്തകർത്തു. പേരാമംഗലം പൊലീസ് സ്റ്റേഷനു സമീപമുള്ള എടിഎം കൗണ്ടറാണ് ഇയാൾ തല്ലിത്തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പേരാമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നപ്പിള്ളി ശിവദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. പണമെടുക്കാൻ ശ്രമിച്ചിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇയാൾ എടിഎം തല്ലിത്തകർത്തത്. കല്ലുകൊണ്ടിടിച്ചാണ് എടിഎം തല്ലിത്തകർത്തത്. കൗണ്ടറിന്റെ ഗ്ലാസ് സ്ക്രീനടക്കം തകർന്നിട്ടുണ്ട്. 120,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഐടി പ്രൊഫസറാണ് ശിവദാസ്. ഇയാളുടെ ഭാര്യ ഡോക്ടറാണ്. എടിഎം തകർത്ത വിവരം ഇയാൾ തന്നെയാണ് പൊലീസിൽ അറിയിച്ചത്. മദ്യ ലഹരിയിലാണ് ഇയാൾ എടിഎം തകർത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ഈ എടിഎമ്മിൽ പതിവായി പണം വരാറില്ലെന്ന ആരോപണം ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
advertisement
Location :
First Published :
May 22, 2019 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പണമെടുക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല; എടിഎം തല്ലിത്തകർത്ത് ദേഷ്യം തീർത്ത യുവാവ് പിടിയിൽ


