ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വരാൻ ഏറെ വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. കൂടുതൽ വിവിപാറ്റ് എണ്ണണമെന്ന ആവശ്യം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും തള്ളിയിരുന്നു.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോൾ ആയിരുന്നു പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചത്. 22 പ്രതിപക്ഷ പാർട്ടികൾ ചേർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുമെന്നും അതിനു ശേഷം മാത്രമേ വിവിപാറ്റ് എണ്ണുകയുള്ളൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആദ്യം വിവിപാറ്റിലെ വോട്ടുകൾ എണ്ണിയാൽ തെരഞ്ഞെടുപ്പ് ഫലം വരാൻ താമസിക്കും. ഇക്കാരണത്താലാണ് ആദ്യം ഇ വി എം എണ്ണുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.