നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • കൊല്ലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

  കൊല്ലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

  പാവുമ്പയിലെ സ്‌കൂളിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   കൊല്ലം: പാവുമ്പയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചവറ സ്വദേശി അഖില്‍ജിത്ത്(25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

   പാവുമ്പ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ക്ഷേത്രത്തിന് അടുത്തുള്ള സ്‌കൂളിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ അഖില്‍ജിത്തിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   Also Read പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്; ഒളിവിലായിരുന്ന RSS പ്രചാരകൻ പിടിയില്‍

   സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് മാരകമായി പരുക്കേറ്റ നവാസിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സംഘം ക്യാമ്പുചെയ്യുകയാണ്. നേരത്തെയും ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതായി പറയപ്പെടുന്നു.

   First published:
   )}