വെഞ്ഞാറമൂട്ടിൽ കെട്ടിടത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു
Last Updated:
വെഞ്ഞാറമൂട്: ജോലിയ്ക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മണിക്കമംഗലം പുതുവൽപുത്തൻവീട്ടിൽ വിജയൻ (60) ആണ് മരിച്ചത്. ചെമ്പൂര് പരമേശ്വരം പാലത്തിനടത്ത് വീട്ടിൽ പെയിന്റിഗ് ജോലിക്കിടയിലാണ് അപകടമുണ്ടായത്.
രണ്ടാമത്തെ നിലയിൽ നിന്ന് പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന വിജയൻ നിയന്ത്രണം വിട്ട് താഴേക്ക് വിഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കേളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സതി, മകൾ ആര്യ, മകൻ അനന്തു, മരുമകൻ ഷാജു.
Location :
First Published :
Aug 14, 2018 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വെഞ്ഞാറമൂട്ടിൽ കെട്ടിടത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു









