പാലാ പഴയ പാലായല്ല; ഇനി നല്ലപോലെ മധുരിക്കും

Last Updated:

പാലാ - കോട്ടയം റോഡിലെ ചേർപ്പുങ്കലിൽ എത്തിയാൽ മതി. ശർക്കര ഉല്പാദനവും കണ്ട് ഉല്പന്നവും വാങ്ങി മടങ്ങാം.

പാലാ: മധുരവുമായി പാലാ വിളിക്കുന്നു, വെറും മധുരമല്ല നല്ല നാച്വറൽ മധുരം. കരിമ്പു കൃഷി സ്വന്തമായി നടത്തി വിളവെടുത്ത് സ്വന്തം ഫാക്ടറിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന നാടൻ ശർക്കര തേടി
ഇനി അലയേണ്ട. പാലാ - കോട്ടയം റോഡിലെ ചേർപ്പുങ്കലിൽ എത്തിയാൽ മതി. ശർക്കര ഉല്പാദനവും കണ്ട് ഉല്പന്നവും വാങ്ങി മടങ്ങാം.
ശർക്കരയ്ക്ക് വില അല്പം കൂടുമെങ്കിലും മായമില്ല എന്നുള്ളതാണ് ഇവിടുത്തെ വിജയരഹസ്യം. രണ്ടു കൂട്ടം ശർക്കരയാണ് ഇവിടെ ഉണ്ടാക്കുന്നത്. ജീരകം ചേർത്തവയും സാധരണ ശർക്കരയും. ജീരകം ചേർത്തതിന് 200 രൂപയും സാധാരണ ശർക്കരയ്ക്ക്
150 രൂപയുമാണ് വില. വില കൂടുതലാണെങ്കിലും ഇവിടെനിന്നും ദിനംപ്രതി 100നും 150 കിലോയ്ക്കുമിടയിൽ ശർക്കര കച്ചവടം
advertisement
നടക്കുന്നുണ്ട്.
വ്യാപാരികളേക്കാൾ കൂടുതലായി ഇവിടെയെത്തുന്നത് സ്വന്തം ആവശ്യത്തിനു ശർക്കര വാങ്ങുന്നവരാണ്. ഒരിക്കലെങ്കിലും വാങ്ങിയവർ വീണ്ടുമെത്തുന്നു എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ഒഴിവുനേരങ്ങളിൽ ഫാക്ടറിയിലെ നിർമ്മാണം കാണാനും മറ്റുമായി കുടുംബങ്ങളും എത്താറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പാലാ പഴയ പാലായല്ല; ഇനി നല്ലപോലെ മധുരിക്കും
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement