ആറു കഴിഞ്ഞാൽ കൺസെഷൻ പതിക്കില്ലെന്ന് KSRTC കണ്ടക്ടർ;വിദ്യാർഥിയെ ഇറക്കിവിട്ടു
Last Updated:
ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേൾക്കാൻ തയ്യാറായില്ല.
തിരുവനന്തപുരം: ആറ് മണിക്ക് ശേഷം കൺസെഷൻ പതിക്കില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. തിരുവനന്തപുരം എസ്‍എംവി സ്കൂളിലെ വിദ്യാർത്ഥി പോത്തൻകോട് സ്വദേശി അമൽ ഇർഫാനെയാണ് കണ്ടക്ടർ സ്റ്റാച്യുവിൽ ഇറക്കിവിട്ടത്.
ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേൾക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസുണ്ടായിരുന്നതിനാലാണ് വൈകിയത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനാണ് ബസിൽ കയറിയത്.
വൈകുന്നേരം ആറു മണി കഴിഞ്ഞതിനാൽ കൺസെഷന്‍ പതിക്കാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. വിദ്യാർത്ഥിയുടെ കൈയിൽ ബസ് ടിക്കറ്റിന് നല്‌കാനുള്ള പണവുമില്ലായിരുന്നു.
ഇക്കാര്യം പറഞ്ഞിട്ടും കണ്ടക്ടർ കേള്‍ക്കാൻ കൂട്ടാക്കിയില്ല.ഒടുവിൽ വഴി യാത്രക്കാരൻ കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് വിദ്യാര്‍ഥി വീട്ടിലെത്തിയത്.
advertisement
അതേസമയം ആറുമണിക്കു ശേഷം കൺസെഷൻ പതിക്കാൻ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. സംഭവത്തെ കുറിച്ച് വിദ്യാർഥിയുടെ ബന്ധുക്കൾ പോത്തൻകോട് പൊലീസിലും കെഎസ്ആര്‍ടിസി അധികൃതർക്കും പരാതി നൽകി.
Location :
First Published :
July 26, 2019 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആറു കഴിഞ്ഞാൽ കൺസെഷൻ പതിക്കില്ലെന്ന് KSRTC കണ്ടക്ടർ;വിദ്യാർഥിയെ ഇറക്കിവിട്ടു


