കുപ്പിയിൽ ഇന്ധനം വാങ്ങാൻ ഇനി പൊലീസിന്‍റെ അനുമതി നിർബന്ധം
Last Updated:
കുപ്പിയിലോ കന്നാസിലോ ഇന്ധനം നൽകരുതെന്ന ശക്തമായ നിർദ്ദേശമാണ് പൊലീസ് പമ്പ് ഉടമകൾക്ക് നൽകിയിരിക്കുന്നത്
കൊല്ലം: അത്യാവശ്യത്തിന് പെട്രോളോ ഡീസലോ വാങ്ങാൻ കുപ്പിയുമായി പമ്പുകളിലേക്ക് പോകാൻ വരട്ടെ. ഇനി ഇത്തരത്തിൽ ഇന്ധനം വാങ്ങാൻ പൊലീസിന്‍റെ അനുമതി നിർബന്ധമാക്കിയിരിക്കുന്നു. തിരുവല്ലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ പുതിയ നിർദ്ദേശം. ഇതുസംബന്ധിച്ച അറിയിപ്പ് പമ്പ് ഉടമകൾക്ക് പൊലീസ് നൽകി. ഇതോടെ കരാർ ജോലികൾക്കും മാറ്റുമായി മണ്ണുമാന്തിയന്ത്രം, ജനറേറ്റർ പോലെയുള്ളവ പ്രവർത്തിപ്പിക്കേണ്ടിവരുന്നവരും പെട്ടുപോകും.
കുപ്പിയിലോ കന്നാസിലോ ഇന്ധനം നൽകരുതെന്ന ശക്തമായ നിർദ്ദേശമാണ് പൊലീസ് പമ്പ് ഉടമകൾക്ക് നൽകിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ പമ്പ് ഉടമകളെ കഴിഞ്ഞ ദിവസം പൊലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കുപ്പിയിലോ കന്നാസിലോ ഇന്ധനം വാങ്ങണമെന്ന് ഉള്ളവർ പൊലീസ് സ്റ്റേഷനിലെത്തി അപേക്ഷ നൽകി അനുമതി പത്രം വാങ്ങണം. ഇത് പമ്പിൽ കാണിച്ചാൽ മാത്രമെ, കുപ്പിയിൽ ഇന്ധനം നൽകാൻ വ്യവസ്ഥയുള്ളു. പ്രതിദിനം അഞ്ച് ലിറ്റർ ഇന്ധനമാണ് ഇത്തരത്തിൽ വാങ്ങാനാകുന്നത്.
ടാലന്റ് ഹണ്ടിലൂടെ നേതൃനിരയിലേക്ക്; സമൂഹമാധ്യമങ്ങളിലും താരമായി രമ്യ ഹരിദാസ്
പൊലീസിന്‍റെ പുതിയ നിർദ്ദേശം കരാർ പണിക്കാരെയാണ് ഏറെ ബാധിക്കുക. മണ്ണുമാന്തിയന്ത്രം പണിസ്ഥലത്ത് ഇട്ട്, കന്നാസിൽ ഇന്ധനം വാങ്ങിക്കൊണ്ടുപോയി നിറയ്ക്കുകയാണ് പതിവ്. അതുപോലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കേണ്ടിവരുന്നവരും കന്നാസിലോ മറ്റോ ഇന്ധനം വാങ്ങുകയാണ് ചെയ്യുന്നത്. ഇത്തരക്കാരെല്ലാം ഇനിമുതൽ പൊലീസ് സ്റ്റേഷനിൽ എത്തി അനുമതി പത്രം നിർബന്ധമായും വാങ്ങേണ്ടിവരും.
advertisement
Location :
First Published :
March 18, 2019 5:59 PM IST


