ടാലന്റ് ഹണ്ടിലൂടെ നേതൃനിരയിലേക്ക്; സമൂഹമാധ്യമങ്ങളിലും താരമായി രമ്യ ഹരിദാസ്

Last Updated:

യുവനേതൃനിരയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആറു വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ പൊതുജീവിതത്തില്‍ വഴിത്തിരിവായത്. നാലു ദിവസം ഡല്‍ഹിയില്‍ നടന്ന പരിപാടിയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പെണ്‍കുട്ടി പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതയായി.

സ്ഥാനാര്‍ഥിത്വം അപ്രപതീക്ഷിതമെങ്കിലും മണ്ഡലത്തില്‍ മാത്രമല്ല കേരളമാകെ ചര്‍ച്ചയാകുകയാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയായ രമ്യയെ പൊതുരംഗത്തിറക്കിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നതും രമ്യയ്ക്ക് താര പരിവേഷം നല്‍കിയിട്ടുണ്ട്. അതേസമയം വെറും രാഷ്ട്രീയക്കാരി മാത്രമല്ല 33 കാരിയായ രമ്യ. സംഗീതത്തിലും നൃത്തത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമൊക്കെ കൈവച്ച ബഹുമുഖ പ്രതിഭകൂടിയാണ് ആലത്തൂരിലെ സ്ഥാനാര്‍ഥി.
യുവനേതൃനിരയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആറു വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ പൊതുജീവിതത്തില്‍ വഴിത്തിരിവായത്. നാലു ദിവസം ഡല്‍ഹിയില്‍ നടന്ന പരിപാടിയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പെണ്‍കുട്ടി പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതയായി. 2015-ല്‍ 29-ാംമത്തെ വയസിലാണ് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്.
advertisement
2012-ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളത്തില്‍ കേരത്തില്‍ നിന്നുള്ള പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ പ്രവര്‍ത്തകയായി ആദിവാസി ദളിത് മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളായി. ജവഹര്‍ ബാലജനവേദിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തേക്ക് രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. 2007-ല്‍ കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള പുരസ്തകാരം നേടിയതും രമ്യയായിരുന്നു.
advertisement
പ്രസംഗത്തിലൂടെയും നാടൻ പാട്ടുകലിലൂടെയും സദസ്യരെ കൈയ്യിലെടുക്കുന്ന രമ്യയുടെ വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിറ്റിംഗ് എംപിയായ പി.കെ ബിജുവാണ് ആലത്തൂരില്‍ ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടാലന്റ് ഹണ്ടിലൂടെ നേതൃനിരയിലേക്ക്; സമൂഹമാധ്യമങ്ങളിലും താരമായി രമ്യ ഹരിദാസ്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement