Local Body Election 2020 | കോവിഡ് ദുരിതത്തിലാക്കി; തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കി പ്രിന്റിംഗ് പ്രസ് ജീവനക്കാർ

Last Updated:

നോട്ടീസുകളും ലഘുലേഖകളും പ്രിന്റ് ചെയ്യാനാവുമെന്നാണ് ഇപ്പോഴത്തെ ഇവരുടെ പ്രതീക്ഷ. സ്ഥാനാർത്ഥി നിർണയം പൂർത്തിയാവുന്നതോടെ തിരക്കേറുമെന്നും ഇവർ കരുതുന്നു.

#സുശാന്ത് വടകര
കോഴിക്കോട്: കോവിഡ് ദുരിതത്തിലാക്കിയ പ്രിന്റിംഗ് പ്രസ് ജീവനക്കാരും  ഉടമകളും തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷയോടെയാണ് കാണുന്നത്. എണ്ണത്തിൽ കുറഞ്ഞാലും നോട്ടീസും ലഘുലേഖകളും തയ്യാറാക്കാനുള്ളത് തൊഴിലിന് ഗുണകരമാവുമെന്നാണ് ഇവർ കരുതുന്നത്.
എട്ട് മാസമായി പ്രിന്റിംഗ് പ്രസുകൾ ഏറെക്കുറെ പൂട്ടിയ നിലയിലാണ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വിവാഹ ക്ഷണക്കത്തുകളും ഉത്സവക്കാല നോട്ടീസുകളും ഇവർക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ കോവിഡ് അതെല്ലാം കൊണ്ടുപോയി.
You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]
അതിനു ശേഷവും ഒരു ജോലിയുമില്ലാത്ത അവസ്ഥയിലാണ്. തൊഴിലാളികൾ മിക്കവരും മറ്റു തൊഴിൽ തേടി പോയി. ഉടമകൾ പലരും പ്രസുകൾ തുറന്നിടുമെന്നല്ലാതെ വരുമാനമില്ലാതായി. 17 പ്രസുകളാണ് കോഴിക്കോട് ജില്ലയിൽ മാത്രം പൂട്ടിപ്പോയത്.
advertisement
അതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. നോട്ടീസുകളും ലഘുലേഖകളും പ്രിന്റ് ചെയ്യാനാവുമെന്നാണ് ഇപ്പോഴത്തെ ഇവരുടെ പ്രതീക്ഷ. സ്ഥാനാർത്ഥി നിർണയം പൂർത്തിയാവുന്നതോടെ തിരക്കേറുമെന്നും ഇവർ കരുതുന്നു.
പുതിയ സാഹചര്യത്തിൽ ഡി ടി പി മുതൽ പ്രിന്റിംഗ് വരെ ഒറ്റയ്ക്ക് ചെയ്യേണ്ട സാഹചര്യം പലർക്കുമുണ്ട്. ഓൺലൈൻ പ്രചരണ രീതിയും ഇവർക്ക് ചെറിയ ഭീഷണിയുണ്ടാക്കുന്നുണ്ട്. സോഷ്യൽ മീഡിയ ലൈവുകളിൽ പോലും ആശങ്കയുണ്ട്. എന്നാൽ, ആളുകൾ കൂടുതലായി സ്ഥാനാർത്ഥികളെയും രാഷ്ട്രീയ കക്ഷികളുടെ വാഗ്ദാനങ്ങളെയും വായിച്ചറിയാൻ ആഗ്രഹിക്കുമെന്നതാണ് ഇവരുടെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | കോവിഡ് ദുരിതത്തിലാക്കി; തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കി പ്രിന്റിംഗ് പ്രസ് ജീവനക്കാർ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement