പൊതുവഴി മതിൽകെട്ടി അടച്ച് മാഞ്ഞാലി പള്ളി അധികാരികൾ
Last Updated:
എറണാകുളം: മഞ്ഞാലി വ്യാകുലമാതാ പള്ളി അധികൃതർ ആണ് പൊതുവഴി മതിൽ കെട്ടി അടച്ചത്. ഇതോടെ സമീപത്തെ അഞ്ചു കുടുംബങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായി. വഴി തുറന്ന് കിട്ടാൻ രണ്ട് വർഷമായി സമരം ചെയ്യുന്ന നാട്ടുകാർ സഹികെട്ട് നിരാഹാര സമരവും ആരംഭിച്ചു.
രണ്ടുവർഷമായി പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. പള്ളി വഴിയ്ക്കായി പൊതുജനാഭിപ്രായം മാനിക്കണമെന്ന് പട്ടയത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനു തയ്യാറായിട്ടില്ലെന്നാണ് ആരോപണം. പൊതുവഴിക്കായി പ്രദേശവാസിയായ ജമീല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. നീതി ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ജമീല പറയുന്നു.
റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത ക്രിസ്ത്യൻ കുടുംബത്തെ പള്ളിയിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. എന്നാൽ വഴിതർക്കം സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ തീരുമാനം കോടതി എടുക്കട്ടെയെന്നാണ് പള്ളി അധികൃതരുടെ നിലപാട്.
advertisement
Location :
First Published :
October 08, 2018 11:16 AM IST


