റിസോർട്ട് ജീവനക്കാരൻ വെടിയേറ്റ് മരിച്ചു

Last Updated:
കണ്ണൂർ: കാപ്പിമല മഞ്ഞപ്പുല്ലിൽ റിസോർട്ട് ജീവനക്കാരൻ വെടിയേറ്റു മരിച്ചു. മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ റിസോർട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
മാതമംഗലം കൈതപ്രം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വർഷങ്ങളായി ഇയാൾ ജോലി ചെയ്തു വരികയായിരുന്നു. ആലക്കോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
റിസോർട്ട് ജീവനക്കാരൻ വെടിയേറ്റ് മരിച്ചു
Next Article
advertisement
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
  • മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ റവന്യൂ വകുപ്പ് തടഞ്ഞതില്‍ സംഘാടകര്‍ പ്രതിഷേധം അറിയിച്ചു

  • നദീതീര സംരക്ഷണ നിയമം ലംഘിച്ച് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം

  • തിരുനാവായയിലെ കുംഭമേളയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍; സംഘാടകര്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി

View All
advertisement