ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തി നശിച്ചു

Last Updated:

കടവൂർ ചെമ്പകശ്ശേരിയിൽ എൽദോസ് ജോസ് എന്ന വ്യക്തി ജോലിക്കായി മുവാറ്റുപുഴയിലേക്ക് പോകുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്.

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു. കാളിയാർ മുവാറ്റുപുഴ റോഡിൽ പോത്താനിക്കാട് സെന്‍റ് സേവ്യേഴ്‌സ് സ്കൂളിന്‍റെ പരിസരത്തു വെച്ചാണ് രാവിലെ സ്കൂട്ടറിന് തീ പിടിച്ചത്. കടവൂർ ചെമ്പകശ്ശേരിയിൽ എൽദോസ് ജോസ് എന്ന വ്യക്തി ജോലിക്കായി മുവാറ്റുപുഴയിലേക്ക് പോകുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്.
വാഹനത്തിന്‍റെ സാങ്കേതിക തകരാറാകാം അപകടകാരണമെന്ന് അനുമാനിക്കുന്നു. സ്കൂട്ടറിൽ നിന്നും പുക വരുന്നത് കണ്ടതിനെ തുടർന്ന് സ്കൂട്ടർ നിർത്തി പരിശോധിച്ചപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം നിലയത്തിൽ നിന്നും ഫയർ ഫോഴ്സ് ടീം എത്തി തീ അണക്കുകയായിരുന്നു.
സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ അസൈനാർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു, ലീഡിങ് ഫയർമാൻ ടി.വി രാജൻ, ഫയർമാന്മാരായ സിദ്ധിഖ് ഇസ്മായേൽ, കെഎം ഇബ്രാഹിം, മുഹമ്മദ്, സിഎ നിഷാദ്, ദിവാകരൻ തുടങ്ങിയവരുടെ പരിശ്രമ ഫലമായാണ് തീ അണക്കുവാൻ സാധിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തി നശിച്ചു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement