പത്താംക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Last Updated:
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര സ്വദേശി ബിജുവാണ് പിടിയിലായത്. മുൻപും പീഡനകേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു.
പത്താംക്ലാസുകാരിയെ സ്കൂളിൽ എത്തിക്കാൻ രക്ഷിതാക്കൾ ഏർപ്പാട് ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന പ്രതി കുട്ടിയോട് സ്നേഹം നടിച്ച് വിവാഹവാഗ്ദാനം നൽകി തൃപ്പരപ്പ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ ഏതാനും മാസങ്ങൾക്ക് മുൻപ് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കുകയും മറ്റൊരാൾക്ക് കാഴ്ചവയ്ക്കാൻ ഒത്താശ ചെയ്യുകയും ചെയ്തിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പത്താംക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement